‘ മാനം’ പോയി സ്വർണം

At Malayalam
1 Min Read

റോക്കറ്റു പോലെ വില കുതിച്ചുയർന്നിരുന്ന സ്വർണം നിയന്ത്രണം വിട്ട റോക്കറ്റ് വീഴുന്ന പോലെ തന്നെ താഴെ വീണു. ഇന്ന് മാത്രം പവന് 1280 രൂപയാണ് കുറഞ്ഞത്. ഈ അടുത്ത കാലത്തൊന്നും സ്വർണം ഇങ്ങനെ ‘ മാനംകെട്ടിട്ടില്ല ‘. ഒരു പവന് ഇന്ന് നൽകേണ്ടത് 67, 200 രൂപയാണ്. കഴിഞ്ഞ ഏകദേശം 10 ദിവസങ്ങളായി കുതിച്ചുയരുകയായിരുന്നു സ്വർണവില.

അന്താരാഷ്ട്ര വിപണിയിലെ നിക്ഷേപകർ അവരുടെ ലാഭം പെട്ടന്ന് പിൻവലിച്ച് പോയതാണ് സ്വർണത്തിൻ്റെ വിപണി വില കുറയാൻ കാരണമെന്ന് മേഖലയിലെ വിദഗ്ധർ പറയുന്നു. രൂപയുടെ മൂല്യം വർധിച്ചതും സ്വർണത്തിൻ്റെ ‘ അധിക തിളക്ക ‘ത്തിനു കോട്ടമുണ്ടാക്കി. അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ അധിക താരിഫ് നയമാണ് സ്വർണത്തിലെ വില വർധിപ്പിച്ചിരുന്നതെന്ന് കരുതുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment