വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സി ബി ഐ കോടതി സമൻസ് അയച്ചു. അടുത്തമാസം 25 ന് കൊച്ചിയിലെ സി ബി ഐ കോടതിയിൽ ഹാജരാകാനാണ് മാതാപിതാക്കൾക്കുള്ള സമൻസിൽ കോടതി നിർദേശം നൽകിയിരിക്കുന്നത്. ആറു കുറ്റപത്രങ്ങളിൽ ഇരുവരെയും സി ബി ഐ പ്രതി ചേർത്തിരുന്നു.
കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സി ബി ഐ കോടതി സമൻസ് അയച്ചിരിക്കുന്നത്.
