ഉരുൾപൊട്ടലിൽ തകർന്നു പോയ വയനാട് മുണ്ടക്കൈ – ചൂരൽമല പുനരധിവാസ നടപടി തടസപ്പെടരുതെന്ന ഹൈക്കോടതി വിധി ഏറെ ആശ്വാസകരമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഈ മാസം 27 ന് വൈകുന്നേരം നാലു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എൽസ്റ്റൺ എസ്റ്റേറ്റിൽ ആരംഭിക്കുന്ന ടൗൺഷിപ്പിന് തുടക്കം കുറിക്കുമെന്നും മന്ത്രി അറിയിച്ചു. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും ഉൾച്ചേർത്ത് ഔദ്യോഗികമായി തുടക്കം കുറിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി