ഏഴു കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പൊലിസ് പിടിയിലായി. ഒഡീഷ സ്വദേശികളാണ് കോഴിക്കോട് പന്തീരങ്കാവ് എക്സൈസ് സംഘത്തിന്റെ പിടിലായത്. ഫറോക്കിലെ ലോഡ്ജിൽ നിന്നാണ് ഇരുവരും പടിയിലായത്. ഒഡീഷയിൽ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ആവശ്യക്കാർക്ക് കൈമാറാനായിരുന്നു ഇവരുടെ പദ്ധതി.
കോഴിക്കോട് മേഖലയിൽ നേരത്തെ ജോലി ചെയ്തിട്ടുള്ളവരാണ് ഇരുവരും. ഇതിനിടെ കഞ്ചാവ് വിതരണത്തിലേക്കു തിരിഞ്ഞത്. ഇവരുടെ ഇടപാടുകളെ കുറിച്ച് അന്വേഷിക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.