എയിംസ് നോക്കാൻ കേന്ദ്ര സംഘം വരുമെന്ന് കെ വി തോമസ്

At Malayalam
0 Min Read

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം ഉടൻ കേരളം സന്ദർശിക്കുമെന്ന് കേരള സർക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു. പാർലമെന്‍റ് സമ്മേളനത്തിനു ശേഷം ഇതു സംബന്ധിച്ച തീരുമാനമെടുക്കും. കോഴിക്കോട് എയിംസ് സ്ഥാപിക്കണമെന്നാണ് കേരള സർക്കാരിന്‍റെ നിർദ്ദേശം.

അനുയോജ്യമായ സൗകര്യങ്ങൾ ഇവിടെയുണ്ടോയെന്ന് കേന്ദ്ര സംഘം പരിശോധിക്കും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും ആരോഗ്യ സെക്രട്ടറിയെ കണ്ടതിനു ശേഷം കെ വി തോമസ് പറഞ്ഞു. ആശാവർക്കർമാരുടെ വിഷയം ചർച്ചയുടെ ഭാഗമായില്ലെന്നും തന്നെ ഏൽപ്പിക്കുന്ന വിഷയം മാത്രമേ തനിക്കു കൈകാര്യം ചെയ്യാൻ സാധിക്കൂവെന്നും കെ വി തോമസ് വ്യക്തമാക്കി.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment