ക്രഷ് വർക്കർ, ഹെൽപ്പർ നിയമനം

At Malayalam
1 Min Read

മലപ്പുറം നഗരസഭ പരിധിയിലെ മുണ്ടുപറമ്പ് (വാർഡ് – 9 ), മൈലപ്പുറം (വാർഡ് – 22) ക്രഷുകളിലേക്കും മഞ്ചേരി നഗരസഭ പരിധിയിലെ കോളേജ്‌ റോഡ് (വാർഡ് – 15) ക്രഷിലേക്കും അതത് വാർഡിൽ സ്ഥിരതാമസമുള്ള സ്ത്രീകൾക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിൽ അപേക്ഷിക്കാം. ക്രഷ് പ്രവർത്തിക്കുന്ന വാർഡുകളിലെ 18 നും 35 നും ഇടയിൽ പ്രായമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.

വർക്കർ തസ്തികയിൽ പ്ലസ് ടുവും ഹെൽപ്പർ തസ്തികയിൽ പത്താം ക്ലാസുമാണ് യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തിയ്യതി മാർച്ച് 28. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും മലപ്പുറം മുണ്ടുപറമ്പുള്ള ഐ സി ഡി എസ് അർബൻ ഓഫീസിൽ നിന്നു ലഭിക്കും.

Share This Article
Leave a comment