25 വരെ മിന്നലും മഴയും, കോട്ടയത്ത് 2 പേർക്ക് മിന്നലേറ്റു

At Malayalam
1 Min Read

കോട്ടയം ജില്ലയിലെ പാലായിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്കുപറ്റി. സഹോരങ്ങളായ ഇരുവരും വീട്ടിലിരിക്കുമ്പോഴാണ് മിന്നലേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നു മുതൽ ഒറ്റപ്പെട്ട വിവിധ സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാൽ മിന്നലിനെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ മണിക്കൂറിൽ 40 – 50 കിലോമീറ്റർ വേഗത്തിൽ കാറ്റടിയ്ക്കാനുള്ള സാധ്യതയുമുണ്ട്.

കാർമേഘങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ മിന്നലിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നുമില്ല. തുറസായ സ്ഥലങ്ങളിൽ മിന്നൽ ഉള്ളപ്പോൾ നിൽക്കരുത്. വീട്ടിലെ വൈദ്യുതോപകരണങ്ങളിലെ കണക്ഷൻ മാറ്റി ഇടണം. വൈദ്യുതി ഉപകരണങ്ങളുമായി സമ്പർക്കവും പാടില്ല.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment