മെഡിക്കൽ പരിശോധനയിൽ യുവതിയിൽ നിന്ന് വീണ്ടും മയക്കു മരുന്ന് പിടിച്ചു

At Malayalam
0 Min Read

കൊല്ലത്ത് 50 ഗ്രാം എം ഡി എം എ പിടിച്ചെടുത്ത കേസില്‍ മെഡിക്കൽ പരിശോധനക്കിടെ യുവതിയിൽ നിന്നു വീണ്ടും എം ഡി എം എ പൊലിസ് സംഘം പിടിച്ചെടുത്തു. സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു 40.45 ഗ്രാം എം ഡി എം എ കണ്ടെത്തിയത്. ഇതോടെ 90.45 ഗ്രാം എം ഡി എം എയാണ് അനില രവീന്ദ്രൻ എന്ന യുവതിയിൽ നിന്ന് ആകെ പിടിച്ചെടുത്തത്. ഇന്നലെ വൈകിട്ടോടെയാണ് പ്രതിയെ കൊല്ലത്ത് വെച്ച് പൊലീസ് പിടികൂടിയത്.

Share This Article
Leave a comment