മലപ്പുറം കൊണ്ടോട്ടി കീഴ്‌ശ്ശേരിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമാണന്ന് പൊലീസ്. സംഭവത്തിൽ പ്രതി അസം സ്വദേശി ഗുൽസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അസം സ്വദേശിയായ അഹദുൽ ഇസ്‌ലാമാണ് മരിച്ചത്.
വഴിയാത്രക്കാരനായ അഹദുൽ ഇസ്‌ലാമിനെ ഗുഡ്സ് ഓട്ടോയിലെത്തിയ ഗുൽസാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.