ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസിലെ മുഖ്യപ്രതിയായ എം എസ് സൊല്യൂഷന്‍സ് സി ഇ ഒ എം ഷുഹൈബിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. താമരശ്ശേരി മജിസ്ട്റ്റേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചോദ്യ പേപ്പര്‍ ചോര്‍ത്തിയതിന്‍റെ മുഖ്യ ആസൂത്രകന്‍ ഷുഹൈബായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ വാദം.
അതേസമയം കേസില്‍ അറസ്റ്റിലായ മലപ്പുറം മഅദിന്‍ സ്കൂളിലെ പ്യൂണ്‍ അബ്ദുള്‍ നാസറിന്‍റെ റിമാന്‍റ് കാലാവധി കോടതിവീണ്ടും നീട്ടി. അടുത്ത മാസം ഒന്നു വരെയാണ് നീട്ടിയത്. ചോദ്യ പേപ്പര്‍ എം എസ് സൊല്യൂഷന്‍സിലെ അധ്യാപകനു ചോര്‍ത്തി നല്‍കിയത് ഇയാളാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.
