തിരുവനന്തപുരത്തെ കുട്ടികളുടേയും അമ്മമാരുടേയും സ്പെഷാലിറ്റി ആശുപത്രിയായ എസ് എ ടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരുക്കു പറ്റി. നവായിക്കുളം സ്വദേശിയായ നഴ്സിംഗ് അസിസ്റ്റൻറ് ഷൈല (51) യാണ് പരുക്കേറ്റ് ചികിത്സയിൽ ഉള്ളത്. പ്രവർത്തിപ്പിക്കുന്നതിനിടയിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുള്ള ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു.
കണ്ണിനു ഗുരുതരമായി പരുക്കേറ്റ ഷൈലയെ ആദ്യം കണ്ണാശുപത്രിയിലേക്കു കൊണ്ടുപോയി. എന്നാൽ ഇവിടെ നിന്ന് തിരികെ മെഡിക്കൽ കോളജ് ആശുപതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. മെഡിക്കൽ കോളജിൽ വച്ച് കണ്ണിനു രാത്രി തന്നെ ശസ്ത്രക്രിയയും നടത്തി. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.