മൂക്കുന്നിമലയില്‍ നിരന്തരം തീപിടിത്തം, ഏക്കറുകൾ കത്തിയമര്‍ന്നു; സാമൂഹ്യവിരുദ്ധരെ സംശയം

At Malayalam
1 Min Read

തിരുവനന്തപുരം നേമത്തിനടുത്ത് മൂക്കുന്നിമലയില്‍ തീപിടിത്തമുണ്ടായി. പള്ളിച്ചല്‍ പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട ജനവാസ മേഖലയോട് ചേർന്നാണ് തീപിടിത്തമുണ്ടായത്. മലയുടെ മൂന്നു വശങ്ങളിലായി ഉണങ്ങി കിടന്ന ഏക്കർ കണക്കിന് അടിക്കാട് കത്തിപ്പോയെങ്കിലും ഫയർഫോഴ്സ് എത്തി തീയണച്ചതോടെ ജനവാസമേഖലയിലേക്ക് തീ പടർന്നില്ല. അടഞ്ഞു കിടക്കുന്ന പാറമടയ്ക്കു സമീപത്തുനിന്നും കഴിഞ്ഞ ദിവസം രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമായി മൂന്നു തവണയാണ് കാട്ടിൽ തീപിടിത്തമുണ്ടായത്.

ഇത്തരത്തിൽ തീ പിടിത്തമുണ്ടാകുന്നതിന് കാരണം ആരെങ്കിലും കത്തിക്കുന്നതാണോയെന്ന് അധികൃതർക്ക് സംശയമുണ്ട്. ഈ പ്രദേശത്ത് മദ്യക്കുപ്പികളും മറ്റും കണ്ടെത്തിയതിനാൽ സാമൂഹ്യവിരുദ്ധർ കത്തിച്ചതാവാമെന്നും ഫയർഫോഴ്സ് പറയുന്നു. കാട്ടാക്കടയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനാ വിഭാഗം മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വാഹനം എത്താൻ പ്രയാസമേറിയ മലയോരമായതിനാല്‍ മറ്റു വഴികളിലൂടെയാണ് സേന തീ നിയന്ത്രണ വിധേയമാക്കിയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment