ആമസോൺ 15,000 രൂപ പിഴ നൽകണം

At Malayalam
1 Min Read

ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് അധിക വില ഈടാക്കിയ ഇ – കോമേഴ്സ് സ്ഥാപനമായ ആമസോണിന് 15,000 രൂപ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷ൯ പിഴ വിധിച്ചു. എറണാകുളത്തെ അഭിഭാഷകനും നോട്ടറിയുമായ കെ എ അലക്സാണ്ടർ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവുണ്ടായത്. ചുവന്ന നിറത്തിലുള്ള 100 നോട്ടറി ലേബൽ ഓൺലൈനിൽ പരാതിക്കാരൻ ഓർഡർ ചെയ്തിരുന്നു. എന്നാൽ ഉൽപ്പന്നം വാങ്ങിയപ്പോൾ 450 രൂപ നൽകാൻ പരാതിക്കാരൻ നിർബന്ധിതനായി. യഥാർത്ഥത്തിൽ100 നോട്ടറി സിംബലിന് 98 രൂപ മാത്രമാണ് നൽകേണ്ടതെന്ന് പിന്നീട് പരാതിക്കാരന് ബോധ്യപ്പെടുകയും ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി കബളിപ്പിക്കുകയാണ് എതിർ കക്ഷി ചെയ്തതെന്ന് ബോധ്യമായതോടെയാണ് പരാതിക്കാരനായ അഭിഭാഷകൻ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ഡിസ്കൗണ്ട് നിരക്ക് എന്നു കാണിച്ച് പരസ്യം ചെയ്ത ശേഷം പിന്നീട് അധിക തുക ഈടാക്കി ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നത് അധാർമികമായ വ്യാപാര രീതിയാണെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. പരാതിക്കാരനോട് അധികമായി വാങ്ങിയ 352 രൂപ തിരിച്ചു നൽകണം. കൂടാതെ 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം എതിർകക്ഷി പരാതിക്കാരനു നൽകണമെന്നുമാണ് കമ്മീഷ൯ ഉത്തരവ് നൽകിയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment