സ്വകാര്യ സര്‍വകലാശാല ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിയ്ക്ക് അയച്ചു

At Malayalam
1 Min Read

സ്വകാര്യ സർവകലാശാല ബിൽ, സർവകലാശാല നിയമഭേ​​ദ​​ഗതി ബിൽ എന്നിവ മന്ത്രി ആർ ബിന്ദു നിയമസഭയിൽ അവതരിപ്പിച്ചു. ബില്ലുകൾ വിദ്യാഭ്യാസ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കയച്ചു. വിദ്യാർഥികളുടെ അവകാശങ്ങൾ സംര​ക്ഷിക്കപ്പെടുന്നതിന് മുൻ​ഗണന നൽകുന്ന സ്വകാര്യ സർവകലാശാല ബില്ലിൽ 40 ശതമാനം സീറ്റുകൾ സംസ്ഥാനത്തെ വിദ്യാർഥികൾക്ക് സംവരണം ചെയ്യുമെന്നും സംസ്ഥാന സർവകലാശാലകളിലെ സംവരണതത്വം സ്വകാര്യ സർവകലാശാലയ്ക്ക് ബാധകമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പട്ടികജാതി, പട്ടികവർ​ഗ വിഭാ​ഗങ്ങൾക്ക് ഫീസിളവ്, സ്കോളർഷിപ്പ് എന്നിവ നടപ്പിലാക്കുന്നതിനൊപ്പം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി പ​രിഹരിക്കാൻ പ്രത്യേക സ​മി​തി​ എന്നിവയും നിഷ്‌കർഷിച്ചിട്ടുണ്ട്. കൂടാതെ ആവശ്യമായ സമയങ്ങളിൽ സർക്കാരിന് ഇടപ്പെടാനുള്ള അവസരവും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ സർവകലാശാലകൾക്കായുള്ള അപേക്ഷകൾ ഉന്നതവിദ്യാഭ്യാസ വിദ​ഗ്ധന്റെ അധ്യക്ഷതയിലുള്ള സമിതി പരിശോധിച്ചാണ് സർക്കാരിലേക്ക് സമർപ്പിക്കുക. സർക്കാരിൽനിന്ന് നിരാക്ഷേപ പത്രം (എൻഒസി) ലഭിച്ചാലേ പ്രവർത്തിക്കാനാകു.

സംസ്ഥാനത്തെ സർവകലാശാലകളുടെ അക്കാദമികതലത്തിലെ മാറ്റങ്ങളാണ് സർവകലാശാല നിയമഭേ​ദ​ഗതി ബില്ലിന്റെ ഉള്ളടക്കം. സിൻഡിക്കറ്റ്, സെനറ്റ്, ബോർഡ് ഓഫ് ​ഗവേണൻസ് തുടങ്ങിയ ഭരണ സംവിധാനങ്ങൾ കൂടുതൽ ജനാധിപത്യപരമാക്കുന്ന നിർദേശങ്ങളാണ് ബില്ലിലുള്ളത്. കേരള, എംജി, കണ്ണൂർ, കാലടി, കലിക്കറ്റ് സർവകലാശാലകളുമായി ബന്ധപ്പെട്ട നിയമഭേദ​ഗതി ബില്ലാണ് തിങ്കളാഴ്ച സഭയിൽ അവതരിപ്പിച്ചത്. കുസാറ്റ്, മലയാളം, സാങ്കേതിക സർവകലാശാലകളുമായി ബന്ധപ്പെട്ട സർവകലാശാല നിയമഭേ​​ദ​ഗതി ബിൽ രണ്ട് 20ന് അവതരിപ്പിക്കാൻ മാറ്റിവച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment