ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ലേക്ഷോർ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയർ സർജനായ ജോർജ് പി അബ്രഹാമിനെയാണ് അദ്ദേഹത്തിൻ്റെ ഫാം ഹൗസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നെടുമ്പാശ്ശേരിക്ക് അടുത്തുള്ള തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്.
വൃക്ക ശസ്ത്രക്രിയ രംഗത്തെ പ്രമുഖൻ എന്ന നിലയിലാണ് ഡോക്ടർ ജോർജ് പി അബ്രഹാം അറിയപ്പെടുന്നത്. ഇന്നലെ വൈകുന്നേരം ആണ് അനുജനോടൊപ്പം അദ്ദേഹം ഇവിടെയെത്തിയത് എന്നു പറയുന്നു. തുടർന്ന് അനുജനെ തിരികെ വീട്ടിലേക്ക് വിടുകയായിരുന്നു. രാത്രി വൈകിയാണ് ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
