എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്‌ഒ) പലിശ 8.25 ശതമാനം തന്നെയായി നിശ്ചയിച്ചു. കഴിഞ്ഞ വർഷത്തെ നിരക്ക് തുടരാൻ തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അധ്യക്ഷനായ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗം തീരുമാനിക്കുകയായിരുന്നു. 2021-2022ൽ 8.10 ശതമാനവും 2022-2023ൽ 8.15 ശതമാനവുമായിരുന്നു പലിശനിരക്ക്.
ഓഹരി വിപണിയിൽ സമീപകാലത്ത് വലിയ ഇടിവുണ്ടായ പശ്ചാത്തലത്തിൽ പലിശ നിരക്ക് കുറയ്ക്കാൻ കേന്ദ്രം ഉദ്ദേശിച്ചിരുന്നു. ശക്തമായ പ്രതിഷേധം ഭയന്ന് പിന്നീട് തീരുമാനം പിൻവലിക്കുകയായിരുന്നു.