ടെക്‌നിക്കല്‍ അസിസ്റ്റന്റ്: കരാർ നിയമനം

At Malayalam
1 Min Read

ദേവികുളം ആര്‍ ഡി ഒ കാര്യാലയത്തിലെ മെയിന്റനന്‍സ് ട്രിബ്യൂണലില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. പ്രായപരിധി 18 നും 35 നും മദ്ധ്യേ. യോഗ്യതകൾ : അംഗീകൃത സര്‍വ്വകലാശാല ബിരുദം, വേഡ് പ്രോസസ്സിങ്ങില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസ്സായിരിക്കണം. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം. എം എസ് ഡബ്ല്യൂ ഉള്ളവർക്ക് മുന്‍ഗണന. ഹോണറേറിയം പ്രതിമാസം 21,000/ രൂപ.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 28 രാവിലെ 9.30 ന് ദേവികുളം സബ് കളക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്ക് – ഇന്‍ – ഇന്റര്‍വ്യൂവിൽ പങ്കെടുക്കാം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അപേക്ഷയും ഫോട്ടോ ഉള്‍പ്പടെ ബയോഡേറ്റയും ഹാജരാക്കണം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment