ഇൻസ്റ്റയിൽ പോസ്റ്റിട്ടതിന് വിദ്യാർഥിയുടെ പല്ലടിച്ചിളക്കി

At Malayalam
1 Min Read

ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതിന് വിദ്യാർഥിയുടെ പല്ല് അടിച്ചിളക്കി സീനിയർ വിദ്യാർഥികൾ. മലപ്പുറം തിരുവാലി ഹിക്മിയ കോളജിലെ ബി കോം വിദ്യാർഥിയായ ഷാനിദിനെയാണ് കോളജിലെ മുതിർന്ന വിദ്യാർഥികൾ കൂട്ടം ചേർന്ന് ക്രൂരമായി റാഗു ചെയ്യുകയും മർദിച്ച് പല്ലിളക്കുകയും ചെയ്തത്.

താക്കോൽ കൂട്ടം കൊണ്ട്, കോളജിലെ സീനിയർ വിദ്യാർഥികൾ തൻ്റെ കവിളിൽ ശക്തിയായി ഇടിച്ചെന്ന് ഷാനിദ് പറയുന്നു. ഇതിനെ തുടർന്നാണ് മുൻവശത്തെ പല്ലുകൾ ഇളകിയത്. ഷാനിദ് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കവിളിൽ പരിക്കേറ്റതിനെ തുടർന്ന് സ്റ്റിച്ചിടേണ്ടിവന്നു. ശരീരത്തിൽ മുഴുവൻ പരിക്കുകളുണ്ട്.

മർദനത്തെ തുടർന്ന് ഷാനിദിൻ്റെ രക്ഷിതാക്കൾ മുതിർന്ന വിദ്യാർഥികളുടെ പേരിൽ എടവണ്ണ പൊലിസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ പ്രതികളാക്കി പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

Share This Article
Leave a comment