ഇന്ന് ചൂടു കൂടുതലാണ് ജാഗ്രത വേണം

At Malayalam
0 Min Read

സംസ്ഥാനത്ത് ഇന്ന് (ചൊവ്വ) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും മൂലം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രത്തിൻ്റെ അറിയിപ്പിൽ പറയുന്നു.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങൾ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിയ്ക്കണമെന്നും അറിയിപ്പിൽ പറയുന്നു.

Share This Article
Leave a comment