കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിച്ച റോഡുകൾക്ക് ടോൾ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സര്‍ക്കാര്‍ അതിവേഗം മുന്നോട്ട് നീങ്ങുകയാണന്ന് റിപ്പോർട്ട്. എ ഐ ക്യാമറ ഉപയോഗിച്ച് ഫാസ്റ്റാഗിൽ നിന്ന് പണം ഈടാക്കാൻ സാധിക്കുന്ന രീതിയിലാണ് സാധ്യതാ പഠനം നടക്കുന്നത്.
വരുമാനമില്ലാതെ ഇനി നിലനിൽപ്പില്ലെന്ന നിലപാടിലാണ് കിഫ്ബിയിൽ ഇത്തരത്തിൽ സര്‍ക്കാര്‍ ഒരു നീക്കം നടത്തുന്നത്. വായ്പയെടുത്ത് നടപ്പാക്കുന്ന വൻകിട വികസന പദ്ധതികളിൽ നിന്ന് സർക്കാരിന് വരുമാനമുണ്ടാക്കാനുള്ള വിവിധ ശുപാര്‍ശകൾ സജീവമായി പരിഗണിക്കുകയാണ് ഇപ്പോൾ സര്‍ക്കാര്‍. ഇതു കൂടാതെ സംസ്ഥാനത്തെ വിവിധ റോഡുകളിൽ ടോൾ പിരിവിനുള്ള സാധ്യതാ പഠനങ്ങളും നടന്നു വരികയാണ്. കെൽട്രോണും നാഷണൽ പേമെന്‍റ്സ് കോര്‍പറേഷനുമായി ചേര്‍ന്ന് ടോൾ ബൂത്തുകൾ ഒഴിവാക്കി ടോൾ പിരിവിനുള്ള സാധ്യതകളാണ് ഇപ്പോൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.