മൂന്നാറിലെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം

At Malayalam
1 Min Read

കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടതിനു പിന്നാലെ മൂന്നാറിലെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. മൂന്നാർ കോളനിയിലാണ് 5 ആനകൾ ഇറങ്ങിയത്. ഇതോടെ നാട്ടുകാർ ബഹളമുണ്ടാക്കി ആനയെ വനത്തിലേക്ക് തുരത്തി. എങ്കിലും ആന ജനവാസ മേഖലയോട് ചേർന്ന് തന്നെ നില ഉറപ്പിച്ചിരിക്കുകയാണ്.

ആയിരത്തോളം കുടുംബങ്ങളാണ് മൂന്നാർ കോളനിയിൽ താമസിക്കുന്നത്. ഈ മേഖലയിൽ ഇന്നലെയും കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. സ്ഥലത്ത് വനംവകുപ്പിന്റെ വാച്ചർമാരെത്തിയിട്ടുണ്ട്. ഇവർ ആനയെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുകയാണ്.

- Advertisement -

അതേസമയം, കാട്ടാനയുടെ ആക്രണത്തിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഈ മേഖലയിൽ എൽഡിഎഫ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. വന്യജീവി ആക്രമണം തടയാൻ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ചാണ് ജനങ്ങളുടെ പ്രതിഷേധം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment