കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള മൂന്ന് (ധോബി – 1, കുക്ക് – 2) ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നു.
മുൻപരിചയമുള്ളവർ ഫെബ്രുവരി ആറിന് രാവിലെ 10.30ന് അസ്സൽ തിരിച്ചറിയൽ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം മാങ്ങാട്ടുപറമ്പിലുള്ള റൂറൽ പൊലീസ് ആസ്ഥാനത്ത് കൂടിക്കാഴ്ചക്ക് എത്തിച്ചേരണം.