എറണാകുളം മഹാരാജാസ് ഒട്ടോണമസ് കോളജില്‍ പരീക്ഷ കണ്ട്രോളര് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലേക്ക് താത്കാലികമായി ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ യോഗ്യത, വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ അപേക്ഷ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം jobs@maharajas.ac.in ഇ – മെയിലിലേക്ക് അയക്കണം. അപേക്ഷ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി ഏഴ്. അഭിമുഖം സംബന്ധിച്ച വിശദാംശങ്ങള്‍ www.maharajas.ac.in വെബ് സൈറ്റില്‍ ഫെബ്രുവരി 10 – ന് പ്രസിദ്ധീകരിക്കും.
സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍
യോഗ്യത : അംഗീകൃത സര്‍വകലാശാലയില്‍ നിന്നു കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കിൽ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം. മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
യോഗ്യത : അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം / ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം. രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
ഓഫീസ് അറ്റന്‍ഡന്റ്
യോഗ്യത : പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത, കമ്പ്യൂട്ടര്‍ പരിജ്ഞാനം. രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
എറണാകുളം ജില്ലയില്‍ ആരോഗ്യ കേരളത്തിനു കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യകേരളം വെബ് സൈറ്റില്‍ ലഭിക്കും.
എസ് സി പ്രൊമോട്ടര്‍ അഭിമുഖം
കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി, ശ്രീമൂലനഗരം പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിലവിലുള്ള എസ് സി പ്രൊമോട്ടര്‍ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ 10.30 മുതല്‍12.30 വരെ ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അഭിമുഖം നടക്കുക.
അതത് തദ്ദേശ സംഘടന സ്ഥാപനങ്ങളില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് പങ്കെടുക്കാം. 10,000 രൂപയാണ് ഓണറേറിയം. താല്പര്യമുള്ളവര് ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം.
ഫോണ്‍ : 0484 – 242 2256
