യുവമോര്‍ച്ച നേതാവ് പ്രശാന്ത് ശിവനെ ബി ജെ പി യുടെ പാലക്കാട് ജില്ലാ അധ്യക്ഷനാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി മുന്നോട്ടു പോവുക തന്നെയെന്ന് ബി ജെ പിയുടെ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍മാര്‍ നിലപാടെടുക്കുന്നു. രാജി തീരുമാനത്തില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്ന് നേതാക്കള്‍ ഒറ്റക്കെട്ടായി പറയുന്നു.
പ്രശാന്ത് ശിവനെ പ്രസിഡൻ്റ് ആക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന ട്രഷറര്‍ ഇ കൃഷ്ണദാസ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, കൗണ്‍സിലര്‍മാരായ സ്മിതേഷ്, സാബു, ലക്ഷ്മണന്‍, വനിത എന്നിവരാണ് രാജിക്കൊരുങ്ങുന്നത് എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ബി ജെ പി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജനും കൗൺസിലർ സ്ഥാനം രാജിവെച്ചേക്കുമെന്ന് അറിയിച്ചു.