ഷാരൂഖ് ഖാന് വധഭീഷണി,വൈ പ്ലസ് സുരക്ഷ

At Malayalam
0 Min Read

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ സുരക്ഷ വർധിപ്പിച്ച് മഹാരാഷ്‌ട്ര സർക്കാർ.ഷാരൂഖിന്റെ സമീപകാല ചിത്രങ്ങളായ “പത്താൻ”, “ജവാൻ” എന്നിവയുടെ വൻ വിജയത്തിന് ശേഷം താരത്തിന് വധഭീഷണി ഉണ്ടെന്ന് രേഖാമൂലം നൽകിയ പരാതിയെ തുടർന്നാണ് നടപടി.

ഷാരൂഖ് ഖാന്റെ സുരക്ഷ വൈ പ്ലസ് കാറ്റഗറിയിലേക്ക് ഉയർത്താനാണ് ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം ഐജി വിഐപി സെക്യൂരിറ്റി ഷാരൂഖ് ഖാന്റെ സുരക്ഷ വർധിപ്പിച്ചു.സുരക്ഷാ സേവനത്തിന് സ്വകാര്യമായി ധനസഹായം നൽകും,അനുബന്ധ ചെലവുകൾ വഹിക്കാനുള്ള ഉത്തരവാദിത്തം നടനായിരിക്കും. തുക അദ്ദേഹം സംസ്ഥാന സർക്കാരിന് നൽകുകയാണ് ചെയ്യുക.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment