സീവേജ് ലൈനിലേക്ക് മഴവെള്ളം കടത്തിവിട്ടാൽ പിടി വീഴും

At Malayalam
1 Min Read

തിരുവനന്തപുരം ന​ഗരത്തിലെ സീവേജ് മാലിന്യങ്ങൾ സംസ്കരിക്കാനുള്ള സംവിധാനത്തിലേക്ക് മഴവെള്ളം, അടുക്കള മാലിന്യങ്ങൾ ഉൾപ്പടെയുള്ള ഖരമാലിന്യങ്ങൾ കടത്തിവിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കേരള വാട്ടർ അതോറിറ്റിയും കോർപറേഷനും സംയുക്തമായി തീരുമാനിച്ചു. സീവേജ്ശൃംഖലയിലൂടെ മഴവെള്ളം, അടുക്കള മാലിന്യങ്ങൾ, മറ്റു ഖരമാലിന്യങ്ങൾ എന്നിവ കടത്തിവിടുമ്പോൾ താഴ്ന്ന പ്രദേശങ്ങളിൽ സിവറേജ് മാലിന്യങ്ങൾ ലൈനിൽനിന്നു പുറത്തേക്കൊഴുകുകയും ഇത് ആരോ​ഗ്യപ്രശ്നങ്ങൾക്കു കാരണമാവുകയും ചെയ്യും.

മഴവെള്ളം, മാലിന്യങ്ങൾ എന്നിവ സീവേജ് ലൈനിലേക്ക് കടത്തിവിടുന്നവരെ കണ്ടെത്താൻ ഓരോ മേഖലകളിലും വാട്ടർ അതോറിറ്റിയുടെയും കോർപറേഷന്റെയും സംയുക്ത അന്വേഷണ സംഘങ്ങളെ നിയോ​ഗിച്ചിട്ടുണ്ട്. ഇവർ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തും. മഴവെള്ളമോ ഖരമാലിന്യങ്ങളോ കടത്തിവിടുന്നതായി കണ്ടെത്തിയാൽ കനത്ത പിഴ, കണക്ഷൻ വിച്ഛേദിക്കൽ, നിയമനടപടികൾ തുടങ്ങിയവ നേരിടേണ്ടി വരും.

ഉപഭോക്താക്കൾ ഇക്കാര്യത്തിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഏതെങ്കിലും തരത്തിൽ മഴവെള്ളമോ മാലിന്യങ്ങളോ സീവേജ് ശൃംഖലയിലേക്ക് കടത്തിവിടുന്നുണ്ടെങ്കിൽ ഉടനടി അത് അവസാനിപ്പിക്കണമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment