ചലച്ചിത്ര സംവിധായകൻ ഷാഫിയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഷാഫി ചികിത്സയിൽ കഴിയുന്നത്. വെൻ്റിലേറ്റർ സഹായത്തിലാണ് ഇപ്പോൾ ഷാഫിയുടെ ജീവൻ നിലനിർത്തുന്നത്. കഴിഞ്ഞയാഴ്ചയാണ് കടുത്ത തലവേദനയെ തുടർന്ന് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയും നടത്തിയിരുന്നു.
നേരത്തേ അർബുദബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ചട്ടമ്പിനാട്, മായാവി, കല്യാണരാമൻ, തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നടൻ മമ്മൂട്ടി, സി പി എം സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങിയർ ആശുപത്രിയിൽ എത്തി.