കൂത്താട്ടുകുളം നഗരസഭയിലെ കൗൺസിലറെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ സ്വന്തം പാർട്ടി കൗൺസിലറായ കലാ രാജുവിന് മറുപടി പറഞ്ഞ് സി പി എം പ്രാദേശിക നേതൃത്വം. കലാ രാജു ഇപ്പോൾ പറയുന്ന കാര്യങ്ങൾ പരസ്പര വിരുദ്ധമാണന്ന് സി പി എം കൂത്താട്ടുകുളം ഏരിയ കമ്മിറ്റി. പാർട്ടി പ്രവർത്തകർ കത്തി കാട്ടി ഭീഷണിപ്പെടുത്തി എന്നു പറയുന്നുണ്ട് കലാ രാജു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് അന്നുതന്നെ പൊലീസിനോട് അക്കാര്യം പറയുകയോ പരാതി കൊടുക്കുകയോ ചെയ്തില്ലന്നും നേതാക്കൾ ചോദിക്കുന്നു.
സംഭവം നടന്നു എന്നു പറയപ്പെടുന്ന ദിവസം കലാ രാജുവിനെ പൂർണ്ണ ആരോഗ്യവതിയായിട്ടാണ് കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ വലിയ അനാരോഗ്യത്തിൻ്റെ ലക്ഷണത്തോടെ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിൽ വലിയ ദുരൂഹതയുണ്ടെന്നും നേതാക്കൾ പറയുന്നു.