സംസ്ഥാനത്ത് 249 കായിക താരങ്ങൾക്ക് സർക്കാർ ജോലി നൽകി ഉത്തരവിറങ്ങി. ഇവരെ വിവിധ വകുപ്പുകളിലെ ഒഴിവുള്ള തസ്തികകളിൽ നിയമിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. 2015 മുതൽ 2019 വരെയുള്ള സ്പോർട്സ് ക്വാട്ട നിയമനത്തിലെ സെലക്ട് ലിസ്റ്റിൽ നിന്നാവും നിയമിക്കുക. പൊതുവിദ്യാഭ്യാസ വകുപ്പിൽ, 2018 ലെ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ അഞ്ചുപേർക്ക് നിയമനം നൽകിയിട്ടുള്ളതിനാൽ അത് കുറവു ചെയ്തിട്ടുണ്ട്.