മകരവിളക്ക് ഉത്സവം : ദർശനം നാളെ (ജനുവരി 19) വരെ

At Malayalam
1 Min Read

ശബരിമല മകരവിളക്കു മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം നാളെ (ജനുവരി 19) രാത്രി അവസാനിക്കും. അന്നു വൈകുന്നേരം 6 മണി വരെ മാത്രമേ പമ്പയിൽ ഭക്തരെ കടത്തി വിടുകയുള്ളു. സന്നിധാനത്ത് രാത്രി 10 മണി വരെ മാത്രമാകും ദർശനം.

19 ന് അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിനു മുൻപിൽ നടക്കുന്ന ഗുരുതിയോടെ ഇക്കൊല്ലത്തെ മകരവിളക്ക് തീർഥാടനം സമാപിക്കും. ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം ഉണ്ടാവുക. രാവിലെ 5.30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദർശനത്തിനു ശേഷം 6:30 ന് മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.

നെയ്യഭിഷേകം ഇന്ന് (ജനുവരി 18 ) രാവിലെ 10.30 ന് അവസാനിക്കും. തുടർന്ന് പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ കളഭാഭിഷേകം നടക്കും. മണിമണ്ഡപത്തിലെ കളമെഴുത്തും വിളക്കെഴുന്നള്ളിപ്പും രാത്രി അവസാനിക്കും.

TAGGED:
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment