റിസർവോയറിൽ വീണ ഒരു കുട്ടി മരിച്ചു , 3 പേർ ഗുരുതരാവസ്ഥയിൽ

At Malayalam
0 Min Read

തൃശൂരിലെ പീച്ചി ഡാമിൻ്റെ റിസർവോയറിൽ അബദ്ധത്തിൽ വീണ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. അലീന എന്ന കുട്ടിയാണ് മരിച്ചത്. തൃശൂർ ജില്ലയിലെ പട്ടിക്കാട് സ്വദേശിയായ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അലീന. മറ്റു മൂന്നു കുട്ടികൾ ജൂബിലി മിഷൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

കൂട്ടുകാരിയുടെ വീട്ടിൽ തിരുനാൾ ആഘോഷത്തിനെത്തിയ കുട്ടികളായ ആൻഗ്രെയ്സ് , അയ്റിൻ, നിമ എന്നിവരാണ് ചികിത്സയിൽ തുടരുന്നത്. കൂട്ടത്തിൽ ഒരാളുടെ ചെരുപ്പ് വെള്ളത്തിൽ പോയത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടികൾ റിസർവോയറിൽ വീണുപോയത്.

Share This Article
Leave a comment