തിരുവനന്തപുരം കരകുളത്ത് പ്രവർത്തിക്കുന്ന പി എ അസീസ് എഞ്ചിനിയറിംഗ് കോളജിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കോളജ് ഉടമ ഇ എം താഹയുടെതാണെന്ന് ഡി എൻ എ പരിശോധനയിൽ വ്യക്തമായി. കഴിഞ്ഞ ഡിസംബർ 31നാണ് നിർമാണ പ്രവൃത്തികൾ നടന്നു കൊണ്ടിരുന്ന കോളജ് കെട്ടിടത്തിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
60 കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യത താഹയ്ക്ക് ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ആത്മഹത്യയാണെന്ന് പൊലിസ് സ്ഥിരീകരിക്കുകയും ഡി എൻ എ പരിശോധനാ ഫലം താഹയുടെ കുടുംബത്തിനു കൈമാറുകയും ചെയ്തു. സാമ്പത്തിക ബാധ്യത മൂലമുള്ള മന:പ്രയാസമാകാം അദ്ദേഹത്തെ ആത്മഹത്യയിലേക്കു നയിച്ചതെന്നും ബന്ധുക്കൾ പറയുന്നു.
ആളെ സ്ഥിരീകരിച്ച സ്ഥിതിക്ക് മൃതദേഹം ഇന്ന് കോളജിൽ പൊതുദർശനത്തിനു വച്ച ശേഷം കൊല്ലം പള്ളിമുക്കിൽ കൊണ്ടു പോയി സംസ്കരിക്കും