വയനാട്ടിൽ വവ്വാലുകളിൽ നിപാ സാന്നിദ്ധ്യം; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

At Malayalam
0 Min Read

വയനാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആര്‍ അറിയിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതേത്തുടർന്ന് ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പുകള്‍ പിന്തുടരണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു. എല്ലാ ജില്ലകളിലും പരിശോധന നടത്തുന്നുണ്ട്. വൈറസിന് മ്യൂട്ടേഷൻ സംഭവിച്ചിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞു.

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. വിദഗ്ദസംഘം നടത്തിയ പരിശോധനയിലാണ് നിപാ സാന്നിദ്ധ്യം സ്ഥിരീകരിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment