60 ൽ അധികം പേർ ഉപദ്രവിച്ചതായി 18 കാരിയുടെ വെളിപ്പെടുത്തൽ

At Malayalam
1 Min Read

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള കായിക താരമായ ഒരു 18 കാരിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പൊലിസും. തന്നെ 60 ൽ അധികം പേർ ശാരീരികമായി ഇതിനോടകം ഉപദ്രവിച്ചതായാണ് കായിക താരത്തിൻ്റെ വെളിപ്പെടുത്തൽ. സി ഡബ്യൂ സിയ്ക്കാണ് പരാതി ലഭിച്ചത്. പരാതി ജില്ലാ പൊലിസ് മേധാവിക്ക് സി ഡബ്യൂ സി കൈമാറിയതിനു പിന്നാലെ അന്വേഷണത്തിനായി പ്രത്യേക പൊലിസ് സംഘം രൂപീകരിച്ചു.

കേസുമായി ബന്ധപ്പെട്ട അഞ്ചോളം പേർ ഇതിനോടകം അറസ്റ്റിലായതായാണ് വിവരം. പരിശീലകർ, സഹപാഠികൾ, ചില കായിക താരങ്ങൾ എന്നിവരാണ് തന്നെ ഉപദ്രവിച്ചതെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. 16 വയസു മുതൽ ഉപദ്രവം നേരിടുന്നതായും 18 കാരി പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനും പ്രതികളെ കണ്ടെത്താനുമായി ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പൊലിസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment