വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയെ പ്രതി ചേർത്തു. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയത്. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെയും കെ കെ ഗോപിനാഥനെയും പ്രതി ചേർത്തിട്ടുണ്ട്.
ബത്തേരി സഹകരണ ബാങ്ക് നിയമന കോഴക്കേസിൽ സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്‌ണനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു. വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയതിനു പിന്നാലെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.