ടിബറ്റന്‍ അതിര്‍ത്തിയിലെ ഭൂചലനം ; മരണം 95 കടന്നു

At Malayalam
1 Min Read

നേപ്പാളിന്റെ ടിബറ്റന്‍ അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ 95 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും തകര്‍ന്നെന്നും ചൈനീസ് മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് രാവിലെ 6.35 നാണ് 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രം. ബിഹാര്‍, കൊല്‍ക്കത്ത അടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി.

നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) റിപ്പോര്‍ട്ട് അനുസരിച്ച്, രാവിലെ 6.35 നാണ് 7.1 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം ഉണ്ടായത്. തൊട്ടുപിന്നാലെ രണ്ട് ഭൂകമ്പങ്ങള്‍ കൂടി ഉണ്ടായി.

റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം രാവിലെ 7.02 നും 4.9 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം 7.07 നുമാണ് ഉണ്ടായത്. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.

- Advertisement -
Share This Article
Leave a comment