പന്നിയങ്കരയിൽ അടുത്ത 5 വരെ പ്രദേശവാസികൾക്ക് ആശ്വാസം

At Malayalam
1 Min Read

പന്നിയങ്കര ടോൾപ്ലാസ വഴി കടന്നുപോകുന്ന പ്രദേശവാസികളുടെ വാഹനങ്ങൾക്ക് ഫെബ്രുവരി മാസം 5 വരെ ടോൾ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. ഈ കാലയളവിനുള്ളിൽ പ്രദേശവാസികളുടെ വാഹനങ്ങളുടെ കണക്കെടുപ്പ് ഒരു വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ എടുക്കും. പി പി സുമോദ് എം എൽ എയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

പന്നിയങ്കര ടോൾ പ്ലാസ വഴി കടന്നു പോകുന്ന പ്രദേശവാസികളുടെ നാലുചക്ര വാഹനങ്ങളുടേയും ഇരു ചക്രവാഹനങ്ങളുടേയും കണക്കെടുപ്പു സമിതി ഉടൻ നടത്തും. ടോൾപ്ലാസയ്ക്കു സമീപത്തെ 5 പഞ്ചായത്തുകളിലെ പ്രദേശവാസികളുടെ വാഹനങ്ങളുടെ കണക്കാവും എടുക്കുക. ടോൾ നൽകാൻ തയ്യാറല്ലന്ന നിലപാടിലാണ് പ്രദേശവാസികൾ. ഈ സാഹചര്യത്തിലാണ് എം എൽ എയുടെ നേതൃത്വത്തിൽ അടിയന്തര ചർച്ച നടത്തിയത്.

Share This Article
Leave a comment