കാർട്ടൂണിസ്റ്റ്‌ ജോർജ്‌ കുമ്പനാട്‌ അന്തരിച്ചു

At Malayalam
1 Min Read

പ്രശസ്‌ത കാർട്ടൂണിസ്റ്റ്‌ എം വി ജോര്‍ജ് എന്ന ജോർജ്‌ കുമ്പനാട്‌ (94) അന്തരിച്ചു. വെള്ളിയാഴ്‌ച രാവിലെ 9.30നായിരുന്നു അന്ത്യം. തിരുവല്ല, കുമ്പനാട് മാര്‍ത്തോമ ഫെല്ലോഷിപ്പ് ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ ചികിത്സയിലായിരുന്നു.

മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുന്ന ഉപ്പായി മാപ്ല എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സ്യഷ്ടിച്ച വ്യക്താണ് ജോര്‍ജ് കുമ്പനാട്. ഉപ്പായി മാപ്ല എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ പ്രശസ്തനാക്കിയത് പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകള്‍ അവരുടെ രചനകളില്‍ കടം കൊണ്ടതോടെയാണ്. കാര്‍ട്ടൂണിസ്റ്റ് റ്റോംസ് ബോബനും മോളിയിലും, മന്ത്രി പാച്ചുവും കോവാലനിലും, കെ എസ് രാജന്‍ ലാലു ലീലയിലുമാണ് ഉപ്പായി മാപ്ലയെ വരച്ച് ചേര്‍ത്തത്.

ജോര്‍ജ് കുമ്പനാടിന്റെ നിര്യാണത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി അനുശോചനം രേഖപ്പെടുത്തി. ലോക കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ തന്നെ ഇതുപോലൊരു സംഭവം ഉണ്ടാകാന്‍ ഇടയില്ല എന്ന് ‘ഉപ്പായി മാപ്ല’യുടെ രൂപീകരണത്തെ കുറിച്ച്‌ കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുധീര്‍നാഥ് സ്മരിച്ചു.

കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗമാണ് ജോർജ്‌ കുമ്പനാട്‌. പരേതയായ ജോയമ്മയാണ് ഭാര്യ. നാല് പെണ്‍മക്കള്‍: ഉഷ ചാണ്ടി, സുജ രാജു, ഷേര്‍ളി റോയ്, സ്മിത സുനില്‍. മരുമക്കള്‍: കെ ചാണ്ടി (അച്ചന്‍കുഞ്ഞ്), രാജു പി ജേക്കബ്, റോയ് എബ്രഹാം, സുനില്‍ എം മാത്യു. സംസ്കാരം പിന്നീട്.

- Advertisement -
Share This Article
Leave a comment