തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ മൈക്രോബയോളജി വിഭാഗത്തിനു കീഴിലെ പ്രോജക്ടിൽ, പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (ലാബ് ടെക്നീഷ്യൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 40 വയസോ അതിൽ താഴെയോ പ്രായമുള്ള എം എൽ ടിയിൽ ബിരുദം, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ എം എൽ ടി യിൽ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
ഉദ്യോഗാർത്ഥികൾ ജനനതീയതി വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.
