കുടി തന്നെ കുടി

At Malayalam
1 Min Read

ക്രിസ്മസ് ദിനമായ ഡിസംബർ 25 നും തലേദിവസമായ 24 നും കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിൽ നടന്നത് റെക്കോര്‍ഡ് മദ്യവിൽപ്പന. ഈ രണ്ടു ദിവസങ്ങളിലേയും വിറ്റുവരവു കണക്കുകൾ ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ടു. ഡിസംബര്‍ 24, 25 തീയതികളിലായി ആകെ 152.06 കോടിയുടെ മദ്യം വിറ്റഴിച്ചു. എന്നാൽ കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളിൽ 122.14 കോടിയുടെ മദ്യമാണ് കേരളത്തിൽ അങ്ങോളമിങ്ങോളം വിറ്റഴിച്ചത്.

ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവിൽപനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24.50 ശതമാനത്തിന്‍റെ (29.92 കോടി) വര്‍ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് മദ്യ വിലയിലുള്ള വര്‍ധനവു തന്നെയാണ് കൂടുതൽ തുകയ്ക്കുള്ള മദ്യവിൽപനക്ക് കാരണമായത്. ഈ വര്‍ഷം ഡിസംബര്‍ 25ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യം വിറ്റിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25 ന് 51.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഡിസംബര്‍ 25 ലെ വില്‍പനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.84 ശതമാനത്തിന്‍റെ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

ഈ ഡിസംബര്‍ 24 ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും ആയി ആകെ 97.42 കോടിയുടെ മദ്യം വിറ്റുപോയിട്ടുണ്ട്.

2023 ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. ഡിസംബര്‍ 24 ലെ വില്‍പ്പനയിൽ 37.21 ശതമാനത്തിന്‍റെ വര്‍ധനവും ഇത്തവണ ഉണ്ടായി.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment