ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

At Malayalam
0 Min Read

ഇരു ചക്ര വാഹനവും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ടു. പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരത്ത് ഇന്നലെയാണ് അപകടം സംഭവിച്ചത്. പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്.

ലോറിയുമായി ബൈക്ക് കൂട്ടിയിടിച്ചപ്പോൾ ബൈക്കിൽ നിന്നു തെറിച്ച് വീണ് പരുക്കേറ്റാണ് യുവാക്കൾ മരിച്ചത്. അപകടത്തെ തുടർന്ന് ബൈക്ക് പൂർണമായും കത്തി നശിക്കുകയും ചെയ്തു.

Share This Article
Leave a comment