സ്പെയിനിൽ കഫ്തീരിയ തകർന്ന് നിരവധി മരണം

At Malayalam
0 Min Read

സ്പെയിനിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഒരു കഫ്ത്തീരിയയുടെ മേൽക്കൂര തകർന്ന് നാലു പേർ മരിക്കുകയും 25 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടതന്ന് അധികൃതർ പറഞ്ഞു. 10 ൽ അധികം പേരുടെ നില വലിയ ഗുരുതരമാണന്നാണ് വിവരം.

സ്പെയിനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പ്ലേയ് ഡി പാൽമയിലാണ് ദുരന്തമുണ്ടായത്. ഇരുനിലകളിലായി പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് തകർന്നത്. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കാൻ സാധ്യതയുള്ളതായി പൊലിസ് അറിയിച്ചു. കഴിയുന്ന ടത്തോളം ജീവനുകൾ രക്ഷിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് പൊലിസ് തലവൻ പറയുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment