നായയെ വിട്ട് കടിപ്പിച്ച പ്രതി പിടിയിൽ

At Malayalam
0 Min Read

തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത്ത് വളർത്തുനായയെ കൊണ്ട് പ്രദേശവാസിയെ കടിപ്പിച്ച ഗുണ്ടയെ പൊലിസ് അറസ്റ്റ് ചെയ്തു. കഠിനംകുളത്തെ കമ്രാൻ സമീർ എന്ന ആളെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കഠിനംകുളത്തെ ഒരു വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി ഇയാൾ വളർത്തു നായയെ കൊണ്ട് ആ വീട്ടിലെ കുടുംബനാഥനെ കടിപ്പിച്ചിരുന്നു. സംഭവത്തെ തുടർന്ന് കഴിഞ്ഞ മൂന്നു ദിവസമായി ഒളിവിൽ കഴിയുന്നതിനിടയിലാണ് പ്രതി ഇന്നലെ പൊലിസിൻ്റെ പിടിയിലായത്.

Share This Article
Leave a comment