കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പി യുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ രഹസ്യ മൊഴി കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ രേഖപ്പെടുത്തി. പൊലീസ് അകമ്പടിയിലാണ് തിരൂര്‍ സതീഷ് ഇന്നലെ വൈകിട്ട് 3.40ന് മൊഴി നൽകാനായി കോടതിയില്‍ എത്തിയത്. ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ചാക്കുകെട്ടുകളില്‍ ആറരക്കോടി രൂപ എത്തിച്ചു എന്നായിരുന്നു തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തൽ ബി ജെ പി യിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയത്.
പാർടി നേതാക്കൾ ചേരിതിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യം വരെ ഇതുണ്ടാക്കി. അതിനിടെ തിരൂർ സതീഷിനുള്ള പൊലിസ് സംരക്ഷണം വർധിപ്പിച്ചിട്ടുമുണ്ട്.