2034 ൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ സൗദി അറേബ്യയിലാകും നടക്കുക. ഫിഫ കോൺഗ്രസ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഇന്തോനേഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ താല്പര്യത്തോടെ മുന്നിൽ വന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
ഏഷ്യ, ഓഷ്യാനിയ മേഖലകളിൽ നിന്നു മാത്രമേ ഇത്തവണ ഫിഫ ബിഡുകൾ ക്ഷണിച്ചിരുന്നുള്ളു. ഖത്തർ ലോകകപ്പിനു ശേഷം ഫിഫ എത്തുന്ന ആദ്യ ഗൾഫ് രാജ്യമാണ് സൗദി. 2026 ലെ ഫിഫ ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുമ്പോൾ 2030 ൽ ആകട്ടെ അർജൻ്റീന, ഉറുഗ്വേ, പരഗ്വായ് എന്നിവിടങ്ങളിലായിട്ടാകും മത്സരങ്ങൾ അരങ്ങേറുക. എന്നാൽ 2034 ലെ ഫിഫ ലോകകപ്പ് നടത്താൻ ബിഡു നൽകിയത് സൗദി അറേബ്യ മാത്രമാണ്.
