യു കെയില്‍ നഴ്സ് (സൈക്യാട്രി) ഒഴിവുകള്‍അപേക്ഷിച്ചോളൂ

At Malayalam
1 Min Read
Health Concept - Doctor, hospital with health related graphic. healthcare people, medical treatment, Medical Healthcare Research and Development Concept. corona, 2019-ncov, covid-19.

യു കെ യിൽ മെന്റല്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റിയില്‍ നഴ്സ് (സൈക്യാട്രി) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. BSc നഴ്സിങ് / G N M വിദ്യാഭ്യാസയോഗ്യതയും IELTS / OET യു കെ സ്കോറും മെന്റല്‍ ഹെല്‍ത്തില്‍ CBT യോഗ്യതയും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം.

സൈക്യാട്രി സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് 18 മാസത്തെ പ്രവൃത്തി പരിചയവും വേണം. uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ, OET / IELTS സ്കോർ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകള്‍ സഹിതം ഡിസംബര്‍ 20 നകം അപേക്ഷ നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍ മാത്രം) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91- 8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment