നിയമസഭാ ഉപ തെരഞ്ഞെടുപ്പ് സമയത്ത് പാലക്കാട് കോൺഗ്രസിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് ഒരാൾ കൂടി കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സി പി എം ൽ എത്തും. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന എ കെ ഷാനിബ് ഡി വൈ എഫ് ഐയ്ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി അറിയിച്ചു.
തിരുവനന്തപുരത്തെത്തിയ ഷാനിബ് ഇന്ന് ഡി വൈ എഫ് ഐ അംഗത്വം സ്വീകരിക്കും. ചർച്ച നടത്താമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് നേതൃത്വം ഷാനിബിനെ അറിയിച്ചിരുന്നുവെങ്കിലും വിജയത്തോടെ നിലപാട് മാറ്റിയതായി ഷാനിബ് പറയുന്നു. ഇതോടെയാണ് ഷാനിബ് സിപിഎമ്മിനൊപ്പം നിൽക്കാൻ തീരുമാനം എടുത്തത്.
