ധനുവച്ചപുരം ഗവൺമെന്റ് ഐ ടി ഐയിൽ മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക് അപ്ലയൻസസ് (എം സി ഇ എ) ട്രേഡിൽ ജനറൽ, എസ് സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള താത്കാലിക ഒഴിവുകളിൽ അഭിമുഖം നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്.
ഡിസംബർ 12 രാവിലെ 10ന് ധനുവച്ചപുരം ഐ ടി ഐയിലാണ് അഭിമുഖം നടക്കുന്നത്.
ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രിയും ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ എ സി /എൻ ടി സിയും മുന്നുവർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.