ഹൈക്കോടതിയിലെ ജീവനക്കാർ ഓഫീസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. സീനിയർ ഓഫീസർമാർ ഒഴികെയുള്ള സ്റ്റാഫംഗങ്ങൾ ഫോൺ ഉപയോഗിക്കരുത് എന്ന രജിസ്ട്രാർ ജനറലിൻ്റെ ഉത്തരവ് പുറത്തിറങ്ങി. ഓഫിസ് സമയത്ത് പലരും ഓൺലെൻ ഗെയിം കളിക്കുന്നതും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതും ശ്രദ്ധയിൽ പ്പെട്ടതിനാലാണ് ഇങ്ങനെയൊരു ഉത്തരവിറക്കിയത് എന്ന് ബന്ധപ്പെട്ടവർ പറയുന്നു.
ഇക്കാര്യം മുമ്പും ശ്രദ്ധയിൽ പ്പെട്ടതിനാൽ മുമ്പും ഓഫീസ് മെമ്മോകൾ ഇറക്കിയിരുന്നു. എന്നാൽ ആ മെമ്മോകൾക്ക് ജീവനക്കാർ പുല്ലുവില കല്പിച്ചത് കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു ഉത്തരവ് ഇറക്കേണ്ടി വന്നത്.