ഇന്ത്യയിലെ ഏറ്റവും മികവാർന്ന അഞ്ചാമത്തെ പൊലിസ് സ്‌റ്റേഷനായി ആലത്തൂർ പൊലിസ് സ്റ്റേഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഈ വർഷത്തെ മികച്ച പൊലിസ് സ്റ്റേഷനുകൾ തെരഞ്ഞെടുത്തത്. രാജ്യത്തൊട്ടാകെയുള്ള 76 പൊലിസ് സ്റ്റേഷനുകൾ അന്തിമ പട്ടികയിൽ എത്തിയിരുന്നു. ഇതിൽ നിന്നാണ് അഞ്ചാം സ്ഥാനം ആലത്തൂർ സ്റ്റേഷൻ നേടിയെടുത്തത്.
സ്‌റ്റേഷനിലെ അടിസ്ഥാന വിഷയങ്ങളായ ക്രമസമാധാന പരിപാലനം, കുറ്റങ്ങൾ അന്വേഷിക്കുന്ന രീതിയും കുറ്റവാളികളെ കണ്ടെത്തലും, പൊതുജനങ്ങളോടുള്ള ഉദ്യോഗസ്ഥരുടെ സമീപനം, റെക്കോർഡുകളും അനുബന്ധ രേഖകളും സൂക്ഷിയ്ക്കുന്ന രീതി, സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുണ്ടാകുന്ന അക്രമങ്ങൾക്കെതിരായി സ്വീകരിച്ച നടപടികൾ ഇങ്ങനെ നിരവധി വിഷയങ്ങൾ പരിശോധിച്ച ശേഷമാണ് പുരസ്ക്കാരങ്ങൾക്കായി പൊലിസ് സ്റ്റേഷനുകളെ തെരഞ്ഞെടുക്കുന്നത്. കുറ്റിപ്പുറം, വളപട്ടണം തുടങ്ങിയ പൊലിസ് സ്റ്റേഷനുകൾ നേരത്തെ ആദ്യ 10 വരെയുള്ള പട്ടികയിൽ കടന്നിട്ടുണ്ട്.
